വടകര മാളിയേക്കൽ കടലിൽ കാണാതായ 14 കാരൻ്റെ മൃതദേഹം കണ്ടെത്തി
വടകര: പ്രാർഥനകൾ വിഫലമായി. വടകര മുട്ടുങ്ങൽ മാളിയേക്കലിൽ കളിക്കുന്നതിനിടെ, കടലിൽ കാണാതായ 14കാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കളിച്ചു കൊണ്ടിരിക്കേ കടലിലേക്ക് പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ അനുചന്ദ് ന്റെ മൃതദേഹമാണ് കണ്ടത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12 .20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കണാതായ സ്ഥലത്തിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ വീണ ബോൾ എടുക്കുമ്പോഴാണ് അനുചന്ദ് അപകടത്തിൽപെട്ടത്. സംഭവത്തിനു ശേഷം മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തിവരികയായിരുന്നു. ഫയർഫോഴ്സും പോലീസും, രാവിലെ നേവിയുടെ ഹെലിക്കോപ്റ്ററും പരിശോധനക്കെത്തിയിരുന്നു.
Comments