DISTRICT NEWSMAIN HEADLINES
കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കി
ദമാമിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കി. കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പട്ട എയര്‍ ഇന്ത്യ വിമാനമാണ് എഞ്ചിന് തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടത്.
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം നിലത്തുരഞ്ഞു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്. രാവിലെ 9.45നാണ് വിമാനം കോഴിക്കോട് നിന്ന് പറന്നുയര്‍ന്നത്.
ടേക്ക് ഓഫിന് തൊട്ട് പിന്നാലെ എഞ്ചിന് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്നാണ് എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം എമര്‍ജന്‍സി ലാന്‍ഡിംഗിന് നിര്‍ദ്ദേശം നല്‍കിയത്. 168 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എയര്‍ ഇന്ത്യയുടെ IX 385 വിമാനമാണ് അടിയന്തിരമായി നിലത്തിറക്കുന്നത്.
Comments