KERALAUncategorized
സംസ്ഥാനത്ത് ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി
സംസ്ഥാനത്ത് ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആയി ഉയര്‍ത്താനായിരുന്നു ഹൈക്കോടതി രജിസ്ട്രാര്‍ ആവശ്യപ്പെട്ടത്.
നിലവില്‍ ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്ഷന് പ്രായം 56 ആണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്താത്തതിനാല്‍ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്കി.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് മറുപടി നല്‍കിയത്. ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ചില ജീവനക്കാര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് ആദ്യം പരിഗണിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായവും കോടതി തേടിയിരുന്നു.
Comments