KOYILANDILOCAL NEWS
കൊയിലാണ്ടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു
കൊയിലാണ്ടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ പി വത്സല, അധ്യാപകരായ എ വി രാജീവ് കുമാർ, കെ.അബ്ദുൾ ബഷിർ, എ കെ അനിത, എൻ എം രാജൻ തുടങ്ങിയവർക്ക് സ്കൂൾ പി ടി എ യാത്രയയപ്പ് നൽകി.
ദേശീയ സംസ്ഥാന തലത്തിൽ വിവിധ മസരങ്ങളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഉപഹാരം നൽകി അനുമോദിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് വി സുചീന്ദ്രൻ, അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ ലളിത, എം ജി ബൽരാജ്, ജയരാജ് പണിക്കർ , കെ പ്രദീപ്, അഡ്വ. പി പ്രശാന്ത്, ബിജേഷ് ഉപ്പാലക്കൽ, ടി ഷജിത സംസാരിച്ചു.
Comments