KOYILANDILOCAL NEWS

ഹ്രസ്വചിത്ര പ്രകാശനവും പുരസ്‌കാര വിതരണവും നടത്തി

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വിദ്യാർത്ഥികൾക്ക് ഹ്രസ്വ ചിത്ര പരിശീലന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങൾ പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു.പൂക്കാട് എഫ് എഫ് ഹാളിൽ വച്ചു നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

മികച്ച ഹ്രസ്വ ചിത്രത്തിനു തിരക്കഥകൃത്ത് അനീഷ് അഞ്ജലി പുരസ്‌കാര വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ടി ,വൈസ് പ്രസിഡന്റ് അജ്നഫ് കെ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീല എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മികച്ച ചിത്രം :മരണമില്ലാത്ത സ്മരണകൾ (ജി എം യു പി സ്കൂൾ കാപ്പാട്)
മികച്ച രണ്ടാമത്തെ ചിത്രം:കതിവന്നൂർ വീരൻ (ചേമഞ്ചേരി ഈസ്റ്റ് യു പി സ്കൂൾ)
മികച്ച നടി:ശിവാനി ശിവപ്രകാശ്(കതിവന്നൂർ വീരൻ )മികച്ച നടൻ: അർജുൻ ടി പി (കതിവന്നൂർ വീരൻ) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അതുല്യ ബൈജു സ്വാഗതവും നിർവ്വഹണോദ്യോഗസ്ഥൻ അരവിന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button