DISTRICT NEWS
കോഴിക്കോട് താമരശേരിയിൽ യുവാവിന് വെട്ടേറ്റു
കോഴിക്കോട് താമരശേരിയിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി കാരുകുളങ്ങര മൃതുലിനാണ് വെട്ടേറ്റത്. ഇന്ന് പുലർച്ചെ 1.30 നാണ് സംഭവം. പരപ്പൻ പൊയിലിന് സമീപം വട്ടക്കുണ്ട് പാലത്തിനോട് ചേർന്നുള്ള തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കാറിലെത്തിയ വാടിക്കൽ സ്വദേശി ബിജുവാണ് ആക്രമിച്ചതെന്ന് മൃതുൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. താമരശേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments