കുറുവങ്ങാട് തീപ്പെട്ടി കമ്പനി- എളാട്ടേരി – ചേലിയ കാഞ്ഞിലശ്ശേരി റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കുറുവങ്ങാട് തീപ്പെട്ടി കമ്പനി- എളാട്ടേരി – ചേലിയ കാഞ്ഞിലശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു. എളാട്ടേരി എൽ പി സ്കൂളിന് സമീപം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
3.5 കോടി രൂപ ചെലവഴിച്ചു കൊണ്ട് ചേലിയ പാലോട്ട് മുക്ക് വരെയുള്ള 2.6 കിലോമീറ്റർ റോഡാണ് അഞ്ചര മീറ്റർ വീതിയിൽ ബിഎം ആൻ്റ് ബിസി പ്രകാരം പൊതുമരാമത്ത് വകുപ്പു പൂർത്തിയാക്കിയത്.
കാഞ്ഞിലശേരി വരെയുള്ള രണ്ടാംഘട്ട പ്രവർത്തിക്കായി സർക്കാർ 1.5 കോടി വകയിരുത്തിയിട്ടുണ്ട്. ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് പി ബാബുരാജ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, വൈസ് പ്രസിഡൻ്റ് പി വേണു, ഇ കെ അജിത്ത്, ഗീത കാരോൽ, ഇ കെ ജുബീഷ്, ബിന്ദു മുതിരക്കണ്ടത്തിൽ, അനിൽ പറമ്പത്ത്, എൻ മുരളീധരൻ, അഡ്വ ടി കെ രാധാകൃഷ്ണൻ, പി ചാത്തപ്പൻ എന്നിവർ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ ജി വിശ്വ പ്രകാശ് സ്വാഗതവും എഎക്സ് ഇ പി കെ രഞ്ജി നന്ദിയും പറഞ്ഞു.