ജലജീവൻ മിഷൻ പഞ്ചായത്ത് ഓറിയൻ്റേഷൻ ക്ലാസ്

എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കുവാൻ കേന്ദ്ര-സംസ്ഥാന – സർക്കാറുകളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനത്തിനു് മേപ്പയൂരിൽ തുടക്കമായി. ജലജീവൻ മിഷനുമായി ബന്ധപ്പെട്ട പഞ്ചായത്ത്തല ഓറിയൻറഷൻ ക്ലാസ് പ്രസിഡണ്ട് കെ ടി രാജൻ ഉൽഘാടനം ചെയ്തു. രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വാർഡ് വികസന സമിതി കൺ വീനർമാർ നിലവിലുള്ള കുടിവെള്ള പദ്ധതി ഭാരവാഹികൾ, തുടങ്ങിയവരുടെ യോഗത്തിൽ വൈസ് പ്രസിഡണ്ട് എൻ പി ശോഭ അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിണ്ട് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വാട്ടർ അതാറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ സി ജിതേഷ്, ഇംപ്ലിമെൻ്റിങ്ങ് സപ്പോർട്ടിങ്ങ്ഏജൻസി പ്രതിനിധി ടി പി രാധാകൃഷണൻ, ശ്രീനിലയം വിജയൻ എന്നിവർ സംസാരിച്ചു. ഷബീർ ജന്നത്ത്, കെ കെ ബാബു, സി പി ബാബു, ആന്തേരി ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, കെ പി അബ്ദുറഹിമാൻ സി എം ബാബു, രാജേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!