ലിനി സിസ്റ്റർ ഓർമ ആയിട്ട് ഇന്ന് അഞ്ചു വർഷം ;കൊയിലാണ്ടി ആശുപത്രിയിൽ അനുസ്മരണ യോഗവും രക്തദാനവും സംഘടിപ്പിച്ചു
ആതുര സേവന മേഖലയിൽ ത്യാഗോജ്ജ്വലമായ മാതൃക തീർത്ത് നമ്മുടെ പ്രിയ ലിനി സിസ്റ്റർ ഓർമ ആയിട്ട് അഞ്ചു വർഷം പിന്നിടുകയാണ്. സിസ്റ്റർ ലിനിയുടെ ഓർമകൾ ആതുര സേവന പാതയിൽ കെടാവിളക്ക് ആയി തെളിഞ്ഞു നിൽക്കുന്നു. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ സിസ്റ്റർ ലിനിയുടെ ഓർമ ദിനമായ മെയ് 21 ന് കൊയിലാണ്ടി ആശുപത്രിയിൽ അനുസ്മരണ യോഗവും രക്തദാനവും സംഘടിപ്പിച്ചു.
കൊയിലാണ്ടി മുൻ എംഎൽഎ കെ ദാസൻ യോഗം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷീലാ ഗോപാലകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി എച്ച് എം സി അംഗം അമീറിക്ക, സി ഐ ടി യു കൊയിലാണ്ടി ഏരിയ ജോയിൻ സെക്രട്ടറി യുകെ പവിത്രൻ. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ ഒഞ്ചിയം, രശ്മി കൊയിലാണ്ടി, ലജിഷ. എ പി ലീന.എ കെ ബിജീഷ് എംപി പങ്കെടുത്തു . ശൈലേഷ് കെ സ്വാഗതം പറഞ്ഞു. യുകെ പവിത്രൻ. അധ്യക്ഷത വഹിച്ചു. നന്ദകുമാർ നന്ദി പറഞ്ഞു.