CRIMEDISTRICT NEWS
കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിലാണ് സംഭവം നടന്നത്.
കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടു പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യുവാവിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.നടക്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Comments