KERALAUncategorized
കൊയിലാണ്ടി ഉൾപ്പെടെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽ ഇനി പാർസൽ സർവീസില്ല
കൊയിലാണ്ടി:ദക്ഷിണ റെയിൽവേയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ള പാർസൽ സർവീസ് നിർത്തലാക്കി. ആർക്കോണം, പട്ടാമ്പി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പാർസലുകൾ ഇറക്കുന്നതും കയറ്റുന്നതുമാണ് മേയ് 24 മുതൽ ചെന്നൈ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ നിർത്തലാക്കിയത്.
ഇനിമുതൽ ഈ പത്ത് സ്റ്റേഷനുകളിൽനിന്ന് ചരക്ക് സാധനങ്ങൾ കയറ്റാനോ ഇറക്കാനോ കഴിയില്ല. ഈ സ്റ്റേഷനുകളിൽ പാർസൽ സർവീസ് നിർത്തിയ വിവരം രാജ്യത്തെ മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്ക് ഔദ്യോഗികമായി അയച്ചിട്ടുണ്ട്.
Comments