KOYILANDILOCAL NEWS
പൂക്കാട് ടൗണിന് സമീപം പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം
പൂക്കാട് ടൗണിന് സമീപം പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. പഴയ രജിസ്റ്റർ ഓഫീസിന് അടുത്തുള്ള ശ്രീമതിയുടെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. ഞായറാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസിൽ പരാതി നൽകുകയും പൊലീസ് വീട് പരിശോധിക്കുകയും ചെയ്തു. വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മോഷണ ശ്രമം മാത്രമാണ് നടന്നതെന്നും കൊയിലാണ്ടി പൊലീസ് പറഞ്ഞു.
പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
Comments