കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിജിലയുടെയും കുഞ്ഞിന്റെയും കൈമുട്ടിലും വിരലിലും പോറലുകൾ
മേപ്പയൂർ. ചാത്തമംഗലം വെള്ളന്നൂരിലെ ഭർത്തൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിജിനയുടെയും മകൻ റുഡ് വിച്ചിന്റെയും ഇടത് കൈമുട്ടിലും ചെറുവിരലിലും പോറലുകൾ ചൂണ്ടി കാട്ടിയുള്ള പോസ്റ്റ്മോർട്ടം റിപ്പൊർട്ട് പുറത്തു വന്നു. മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ കൈമുട്ടിലും വിരലിലും കണ്ട മുറിവുകൾ പൊലീസിന് മാത്രമേ തെളിയിക്കാൻ കഴിയുകയുള്ളുവെന്ന് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഡോക്ടർ പറഞ്ഞു. രക്തസ്രവ ങ്ങളും മജ്ജയും വിദഗ് ധപരിശോധനക്കായി കെമിക്കൽ അനാലിസിസ് ലാബിലേക്കയിച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്നാൽ മരണകാരണത്തിൽ കൂടുതൽ വ്യക്തത കിട്ടുമെന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞ 11 ന് ഉച്ചയ്ക്ക് 1.10 ന് ഫ്രീസറിൽ വെക്കുന്നതിന് ഏഴ് മണിക്കൂർ മുൻമ്പേ ഇരുവരുടെയും മരണം നടന്നിരിക്കാമെന്ന് ഡോക്ടർ സൂചന നൽകി. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് നോർത്ത് അസി.കമ്മീഷണറുടെ ചുമതലയുള്ള പി.കെ.രാജു ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പോസ്റ്റ് മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിനിലെ ഡോക്ടർമാരായ രതീഷിന്റെയും ജിനിയുടെയും മൊഴി എടുത്തു. മരണം നടന്ന ദിവസം കാലത്ത് 6 ന് നിജിനയുടെ ഭർത്താവു രഖിലേഷും അച്ഛനും, അമ്മയും തിരൂരിലെ മരണവീട്ടിൽ പോയി കാലത്ത് 10 ന് തിരിച്ചെത്തി എന്നു പറയുന്നതിലും തിരൂരിലേക്ക് പോയ സമയത്താണ് സംഭവം നടന്നതു എന്നുമുള്ള രഖിലേഷിന്റെ വെളിപ്പെടുത്തൽ പൊലീസ് വിശ്വസിച്ചിട്ടില്ല. രഖിലേഷും മാതാപിതാക്കളു സംഭവം നടന്ന് 10 ദിവസമായിട്ടും ഒളിവിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.