ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞു കയറുന്നത് ഹാക്കിങ്. പോക്സോ നിയമവും ചുമത്തും

വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകളിൽ അനധികൃതമായി നുഴഞ്ഞുകയറുന്നത് കുറ്റകരമാവും. ഐ. ടി നിയമ പ്രകാരം ഇത് ഹാക്കിങ്ങിൻ്റെ പരിധിയിൽ വരും.

ഓൺലൈൻ ക്ലാസുകൾക്കിടയിൽ അശ്ലീല വീഡിയോ അയക്കുകയോ ചാറ്റുചെയ്യുകയോ ചെയ്‌താൽ പോക്‌സോ നിയമത്തിൻ്റെ പരിധിയിൽ ക്രിമിനൽ കുറ്റവുമാണ്.  ഉടൻ പരാതിപ്പെടണമെന്ന് പൊലീസ്‌ ആസ്ഥാനത്തെ ഹൈടെക്‌ ക്രൈം എൻക്വയറി സെൽ അഡീഷണൽ സൂപ്രണ്ട്‌ ഓഫ്‌ പൊലീസ്‌ ഇ എസ്‌ ബിജുമോൻ പറഞ്ഞു.

ക്ലാസുകളിൽ അപരിചിതർ അനധികൃതമായി നുഴഞ്ഞുകയറിയാൽ അധ്യാപകർ ഉടനടി ഡിജിറ്റൽ തെളിവോടെ അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനിൽ പരാതിപ്പെടണം.

Comments

COMMENTS

error: Content is protected !!