LOCAL NEWS
കാൻസർ രോഗബാധിതനായ കാനോത്തമിത്തൽ അർഷാദിന്റെ ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ച്
കാൻസർ രോഗബാധിതനായ കാനോത്തമിത്തൽ അർഷാദിന്റെ ചികിത്സാ സഹായത്തിനായി സംസ്കാര പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. നമ്പ്രത്ത് കര സംസ്കാര പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന പരിപാടി കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മൽ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്കാര പാലിയേറ്റീവ് കെയർ ചെയർമാൻ കാദർകുട്ടി ലുബ്സാഖിന് ബിരിയാണി ചലഞ്ചിന്റെ ആദ്യ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൽകി.
പാലിയേറ്റീവ് മെമ്പർമാരും ശ്രീ വാസുദേവാശ്രമ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്,സ്കൗട്ട് വിദ്യാർത്ഥികളും, സംസ്കൃത സർവകലാശാല ക്യാമ്പസ് എൻ.എസ്.എസ് വിദ്യാർത്ഥികളും നാട്ടുകാരും കനോത്ത് മിത്തൽ അർഷാദ് ചികിത്സാസഹായ സമിതി ചെയർമാൻ കെ സി രാജൻ, കൺവീനർ കെ എം സുനിൽ, വാർഡ് മെമ്പർ മോളി, അമൽ സരാഗ തുടങ്ങിയവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.
Comments