CALICUTDISTRICT NEWS
കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
കോഴിക്കോട് ഗാന്ധി റോഡിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹഫൂദ് സുൽത്താൻ(20) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം.
അപകടത്തിനു പിന്നാലെ മെഹഫൂദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments