KERALA
ജില്ലാ കേരളോത്സവം ഇന്ന് തുടങ്ങും
ജില്ലാ കേരളോത്സവത്തിന് ഇന്ന് ( ഡിസംബര്‍ 5) തുടക്കമാകും. ഡിസംബര്‍ 15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് മൂലാട് ബ്രദേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന വോളിബോള്‍ മത്സരത്തോടെ കായിക മത്സരങ്ങള്‍ ആരംഭിക്കും. രചനാ-കലാ മത്സരങ്ങള്‍ 13, 14, 15 തിയതികളില്‍ ബാലുശേരിയില്‍ നടക്കും. മത്സരാര്‍ഥികള്‍ രാവിലെ 8.30ന് റിപ്പോര്‍ട്ട് ചെയ്യണം. ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ്, എന്‍ട്രിപാസ്സ് എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.
Comments