ANNOUNCEMENTS
സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്
കൊയിലാണ്ടി: നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്തുന്നു. ഡിസംബർ 12 ന് രാവിലെ 10 മണി മുതൽ 5 മണി വരെ നഗരസഭാ ടൗൺഹാളിൽ വെച്ചാണ് മസ്റ്ററിംങ് ക്യാമ്പ് സജ്ജീകരിക്കുന്നത്. മസ്റ്ററിംഗ് ചെയ്യാത്ത ഗുണഭോക്താക്കൾ പെൻഷൻ നമ്പറും, ആധാർ കാർഡും സഹിതം എത്തിച്ചേർന്ന് ഈ സേവനം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു
Comments