കൊയിലാണ്ടി നഗരസഭ ഫയല്‍ അദാലത്ത് നടത്തുന്നു


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട് ഫയലുകള്‍ തീര്‍പ്പാക്കുന്നതിനു വേണ്ടി ഏപ്രില്‍ 25 ന് രാവിലെ 11 മണി മുതല്‍ കൊയിലാണ്ടി നഗരസഭ ഓഫീസില്‍ ഫയല്‍ അദാലത്ത് നടത്തും.
നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ നടപടികള്‍ പൂര്‍ത്തിയാകാത്ത അപേക്ഷകള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി ഓൺലൈന്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 22ന് വൈകുന്നേരം അഞ്ച് മണിവരെ സ്വീകരിക്കും. പരാതിക്കാര്‍ അപേക്ഷകള്‍ സംബന്ധിച്ച ഫയല്‍ വിവരങ്ങള്‍ (നഗരസഭയില്‍ നിന്നും ലഭിച്ച രശീതി,നമ്പര്‍,പണമടച്ച രേഖ മുതലായവ) പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

Comments

COMMENTS

error: Content is protected !!