Uncategorized

കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിൽ സ്വീകരിച്ചത് 3588 നിവേദനങ്ങൾ

പൊതുജനങ്ങൾക്കായി കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ് വേദിക്കരികിൽ സജ്ജീകരിച്ച നിവേദന കൗണ്ടറുകളിൽ ലഭിച്ചത് 3588 നിവേദനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കാണുന്നതിനൊപ്പം വ്യക്തിപരമായും പ്രാദേശികമായും തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും പരിഹാരം കാണാനുമായാണ് പലരും നിവേദനങ്ങളുമായെത്തിയത്.


കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ 20 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാനായി സജ്ജീകരിച്ചത്. രാവിലെ 8.30 മുതലാണ് നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയത്. നിവേദനങ്ങൾ നൽകുന്നതിനായി വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

Comments

Related Articles

Back to top button