KOYILANDILOCAL NEWS
കൊയിലാണ്ടി താലൂക്ക് ഇ-ഓഫീസ് ഉദ്ഘാടനം ഇന്ന്
![](https://calicutpost.com/wp-content/uploads/2019/12/chandrasekharan-300x181.jpg)
കൊയിലാണ്ടി താലൂക്ക് ഓഫീസ് നവീകരിച്ച് ഇ-ഓഫീസ് ആയതിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിക്കും. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ ദാസന് എംഎല്‍എ അധ്യക്ഷത വഹിക്കും. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്, എംപിമാരായ കെ മുരളീധരന്, എം.കെ രാഘവന് എന്നിവര്‍ മുഖ്യാതിഥികളാവും. പുരുഷന് കടലുണ്ടി എം.എല്‍.എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു, കൊയിലാണ്ടി നഗരസഭ ചെയര്മാന് അഡ്വ. കെ സത്യന്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്, പയ്യോളി നഗരസഭ ചെയര്‍പേഴ്സണ്‍ വി.ടി ഉഷ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റ് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
Comments