KERALA

സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടക്കും . 13 ഇന സബ്‌സിഡി സാധനങ്ങളും ചന്തകളില്‍ ലഭ്യമാകും.

തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍  എന്നിവിടങ്ങളിൽ ചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്‌ലറ്റുകളിലും വില്‍പ്പനയുണ്ടാകും.

സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും. ഓണച്ചന്തകള്‍ക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കാനും ആലോചിക്കുന്നുണ്ട്. 30ന് ചന്തകള്‍ അവസാനിക്കുകയും ചെയ്യും.


ക്രിസ്മസ് പുതുവത്സര ചന്തകള്‍ സര്‍ക്കാര്‍ വേണ്ടെന്നു വച്ചതായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വിപണി ഇടപെടലിന്റെ ഭാഗമായി ഉത്സവ കാലത്ത് നടത്തുന്ന സപ്ലൈകോ ചന്തകള്‍ക്ക് ഇത്തവണയും മാറ്റമില്ലാതെ നടക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button