LOCAL NEWS

കേരളത്തിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നൂറ്റി നാൽപത് കൊവിഡ് കേസുകൾ; രണ്ട് മരണം

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 140 കൊവിഡ് കേസുകൾ. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1869 ആണ്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 636 കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് കേസുകളിൽ രാജ്യത്ത് ആകെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തതിൽ രണ്ടെണ്ണം കേരളത്തിലാണ്. മൂന്നാമത്തെ മരണം തമിഴ്നാട്ടിൽ.

കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട്‌ ചെയ്ത കൊവിഡ് കണക്കുകളിൽ കൂടുതലും കർണാടകയിലാണ്. ഒമിക്രോൺ, ജെ എൻ വൺ വകഭേദങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലടക്കം പരിശോധനയും തുടരുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button