നഷ്ടത്തിലോടുന്ന കെ എസ് ആര് ടി സി സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെ എസ് ആര് ടി സി സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്നും മറ്റ് യാത്രാസംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സര്‍വീസ് തുടരുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കെ എസ് ആര് ടി സിയെ ലാഭത്തിലാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും നഷ്ടം കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ചെലവു കുറയ്ക്കാനും ശ്രമിക്കും. കെ എസ് ആര് ടി സി സ്റ്റാന്‍ഡുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. സ്വകാര്യ കമ്പനികളുടെ ഫണ്ട് സ്വീകരിച്ച് കെ എസ് ആര് ടി സിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തും. ജനങ്ങള്‍ക്ക് ഉപകാരമെങ്കില്‍ സംസ്ഥാനത്തെ മുക്കിലും മൂലയിലും സര്‍വ്വീസ് നടത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എ ഐ ക്യാമറ വിഷയത്തില്‍ കെല്‍ട്രോണിന് നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കും. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലുമായി ചര്‍ച്ച നടത്തും. ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കും. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.