NEWS

ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ

ഇടുക്കി:  ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ. എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ച ഒമ്പതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ നടപടിക്കെതിരെയാണ് ഹർത്താൽ. ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കത്തതിൽ പ്രതിഷേധിച്ച് അന്നേ ദിവസംഎൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

 

ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിൽ എത്താമെന്ന് അറിയിച്ചത്. എന്നാൽ രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നടപടി പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button