ആര് എസ് എസിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെ സസ്പെന്റ് ചെയ്തതിനെതിരെ എന്‍ ഐ ടിയിലേക്ക് മാര്‍ച്ച്
കോഴിക്കോട് : ആര് എസ് എസിനെതിരെ പ്രതിഷേധിച്ച ദലിത വിദ്യാര്‍ഥിയെ സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് എന്‍ ഐ ടിയിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി.
ബാബരി മസ്ജിദ് ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് എന്‍ ഐ ടിയില്‍ ആര് എസ് എസിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെയാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തത്. കാമ്പസില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്ന സ്ഥാപനം ജനാധിപത്യപരമായി പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെ സസ്പെന്റ് ചെയ്ത നടപടി സംഘപരിവാര്‍ വിധേയത്വമാണ് പ്രകടിപ്പിക്കുന്നത്. നടപടി അത്യന്തം അപലപനീയമാണെന്നും തീരുമാനം തിരുത്തണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ ശബ്ദങ്ങളെ സസ്പെന്‍ഷനിലൂടെ അടിച്ചമര്‍ത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് നടപടിക്കെതിരെ ഇന്ന് വൈകുന്നേരം നാലരക്കാണ് വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികള്‍ അറിയിച്ചു.