KERALA

എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം : എക്‌സൈസ് വകുപ്പ് വിവിധ ജില്ല ഓഫീസുകൾക്കായി കൈമാറുന്ന എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി  രാജേഷ് നിർവഹിച്ചു. നിലവിൽ 33 വാഹനങ്ങളാണ് വിവിധ ജില്ലകൾക്കായി നൽകുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങളും അടിസ്ഥാന സാകര്യങ്ങളും നൽകേണ്ടതാണ്. മെറ്റൽ ഡിറ്റക്ടറുകളടക്കം വിവിധ ആത്യന്താധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ക്രമാനുഗതമായി എക്‌സൈസ് വകുപ്പിന് നൽകും. മയക്കുമരുന്നിന്റെ വ്യാപനം കൗമാരക്കാർക്കിടയിൽ വ്യാപകമാകുന്ന സമകാലിക സാഹചര്യത്തിൽ മയക്കുമരുന്ന് വിതരണ ശ്യംഖലയില്ലാതാക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് എക്‌സൈസ് വകുപ്പ് നടത്തുന്നത്.

തിരുവനന്തപുരം പി ടി സി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് വാഹനങ്ങളുടെ താക്കോൽ കൈമാറുകയും ഫ്‌ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. 2023-24 സാമ്പത്തിക ബജറ്റിൽ 3 കോടി രൂപ ചെലവഴിച്ചാണ് എക്‌സൈസ് വകുപ്പ് 33 വാഹനങ്ങൾ എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങൾക്കായ് വാങ്ങിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button