സാമൂഹികമാധ്യമങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നുവെന്നു വ്യാജപ്രചരണം

സാമൂഹികമാധ്യമങ്ങളില്‍  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാപകമായ തട്ടിപ്പ്. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നതായി  പ്രചരിപ്പിച്ചാണ്  വാട്‌സാപ്പ് വഴി വ്യാജപ്രചരണം ഉള്ളത്.

ലാപ്‌ടോപ്പ് ലഭിക്കാനുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കില്‍ വിദ്യാര്‍ഥിയുടെ പേരും വയസ്സും ഫോണ്‍ നമ്പറും നല്‍കണമെന്നാണ് ആവശ്യം. ഇത്രയും വിശദാംശങ്ങള്‍ നല്‍കി, ഫോണില്‍ ലഭ്യമാകുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്ടര്‍ ചെയ്യുന്നതോടെ ലാപ്‌ടോപ്പ് ലഭിക്കുമെന്നാണ്‌ വാഗ്ദാനം.

വകുപ്പിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ങ്കുട്ടി അറിയിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണം. സംഭവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

COMMENTS

error: Content is protected !!