നടിയെ ആക്രമിച്ച കേസ്: ദിലീപ് പ്രതിയായി തുടരും; വിടുതൽ ഹർജി കോടതി തള്ളി
കൊച്ചി > നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍നിന്നു ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്‍റെ അപേക്ഷ വിചാരണ കോടതി തള്ളി. ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് കോടതിയെ സമീപിച്ചത്.
കേസിന്‍റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്. ദിലീപിനെ ഒഴിവാക്കിയാൽ കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദങ്ങൾ വിചാരണ കോടതി അംഗീകരിച്ചു. ദിലീപിന് ആവശ്യമെങ്കിൽ അപ്പീൽ നൽകാം. കുറ്റംചുമത്തൽ തിങ്കളാഴ്‌ച നടക്കും. തിങ്കളാഴ്‌ച എല്ലാ പ്രതികളും ഹാജരാകണം. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് വാദം നടന്നത്.