KOYILANDILOCAL NEWS

റെസിഡൻസ് ഭാരവാഹിയെ മർദ്ധിച്ചു


കൊയിലാണ്ടി: ഹോട്ടലുടമകള്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയെ മര്‍ദ്ധിച്ചു. തിരുവങ്ങൂരിലെ എം.ആര്‍.ആര്‍ ഹോട്ടലുടമകളുടെ സംഘമാണ് സാരഥി റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ബിനീഷ് ബിജലിയെ (40) മര്‍ദ്ധിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ഇയാളെ താലൂക്ക്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മലിനജലം ഒഴുകിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചിരുന്നു. എന്നാല്‍ രേഖാമൂലം അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഹോട്ടലുടമകളുടെ സംഘം മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പോലീസെത്തി ഹോട്ടലിലെ കാവുംവട്ടം സാദിഖ്, നടേരിഹര്‍ഷിദ് സിറാജ് കാവുംവട്ടം ,അജ്മല്‍ നടേരി, സമീര്‍ കാവുംവട്ടം തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button