CALICUTDISTRICT NEWS
കൊറോണ – ആശുപത്രിയില്‍ രണ്ട് പേര്‍ നിരീക്ഷണത്തില്‍
കൊറോണയുമായി ബന്ധപ്പെട്ട് പുതുതായി ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇയാളുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ ഏഴു പേര്‍ നിരീക്ഷണത്തിലുണ്ട്. ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്നലെ ലഭിച്ച ഒരാളുടെ സ്രവ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി രണ്ട് പേരുടെ ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 34 ഫലങ്ങളും നെഗറ്റീവ് ആണ്. കൊറോണ സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നു.
Comments