കെ.എസ്.ആർ.ടി.സി. ബസുകൾ ശുചീകരിച്ചു
കോഴിക്കോട് : ജില്ലയിലെ ഡിപ്പോകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ കെ.എസ്.ആർ.ടി.സി. ബസുകൾ ശുചീകരിച്ചു. കെ.എസ്.ആർ.ടി.സി. തൊട്ടിൽപ്പാലം, തിരുവമ്പാടി, താമരശ്ശേരി ഡിപ്പോകളിലാണ് എസ്.എഫ്.ഐ. ശുചീകരണം നടത്തിയത്.
ജില്ലാ പ്രസിഡന്റ് ആർ. സിദ്ധാർഥ്, ജില്ലാ ജോയന്റ് സെക്രട്ടറി ബി.സി. അനുജിത്ത്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് സാദിഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസഫ് വി. സോജൻ, കെ.സി. ആദർശ് തുടങ്ങിയവർ വിവിധകേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
Comments