CALICUTDISTRICT NEWS
ശ്വാസതടസ്സം അനുഭവപ്പെട്ട ലോറിഡ്രൈവറെ ആശുപത്രിയിലാക്കി
കുന്ദമംഗലം : തമിഴ്‌നാട്ടിൽനിന്ന് തണ്ണിമത്തനുമായി കുന്ദമംഗലത്തെത്തിയ ലോറിഡ്രൈവറെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഈറോഡ് സ്വദേശിയായ 43-കാരനെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇയാൾ ലോഡുമായി കുന്ദമംഗലത്തെത്തിയത്. ഉച്ചയോടെ പ്രയാസം നേരിട്ടതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ മെഡിക്കൽകോളേജിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. മുക്കം റോഡിൽ പ്രവർത്തിക്കുന്ന പഴക്കട അടച്ചിടാനും കട നടത്തിപ്പുകാരനോടും രണ്ട് ജീവനക്കാരോടും 11 കയറ്റിറക്ക് തൊഴിലാളികളോടും പരിശോധനാഫലം വരുന്നതുവരെ ഗൃഹനിരീക്ഷണത്തിൽ പോവാനും ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ്ബാബു ആവശ്യപ്പെട്ടു.
ലോഡ്കയറ്റിയ ലോറിയും കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പരിസരവും അഗ്നിരക്ഷാസേന അണുമുക്തമാക്കി.
Comments