താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ലോറി ഡ്രൈവറാണ് ചുരത്തിന്റെ ഒൻപതാം വളവിന് താഴെ കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

ട്രാഫിക് പൊലീസ് പകർത്തിയ റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രാഫിക് പൊലീസ് താമരശേരി പൊലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയാത്ര ഉൾപ്പെടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി

Comments
error: Content is protected !!