KERALA
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 48 പേര്‍ സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 48 പേര്‍ സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2018ല്‍ 17 , 2019ല്‍ 8 , 2020ല്‍ 6, 2021ല്‍ 9, 2022ല്‍ 8 എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഈ വര്‍ഷം ഒക്റ്റോബറിൽ ഏഴ് കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പിജി വിദ്യാര്‍ഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്യുകയും സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിലാവുകയും ചെയ്തതിനു പിന്നാലെ സ്ത്രീധന മരണം കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു.
Comments