പൊലീസ് ഉദ്യോ​ഗസ്ഥരുടെ വിഐപി ഡ്യൂട്ടിയിൽ നിർദേശങ്ങളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥരുടെ വിഐപി ഡ്യൂട്ടിയിൽ നിർദേശങ്ങളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി. വിഐപി ഡ്യൂട്ടിയിൽ റോട്ടേഷൻ വേണമെന്ന് എഡിജിപി, എംആർ അജിത് കുമാർ. ഇനിമുതൽ ഫ്രൈഡേ പരേഡ് നിർബന്ധമാക്കണമെന്നും എഡിജിപിയുടെ നിർദേശത്തിലുണ്ട്.

ഒരുമാസത്തിൽ കൂടുതൽ തുടർച്ചയായി വി ഐ പി ഡ്യൂട്ടി ഉണ്ടാവില്ല. വി ഐ പി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസ് നൽകണം. രണ്ട് മണിക്കൂർ ആയുധ പരിശീലനം നൽകണം എന്നിവയും എഡിജിപിയുടെ നിർദേശത്തിലുൾപ്പെടുന്നു.

മന്ത്രി മന്ദിരങ്ങളിലെ ​ഗാർഡ് ഡ്യൂട്ടിയിലുള്ള സേനാം​ഗങ്ങളെ സെക്രട്ടറിയേറ്റ്, രാജ്ഭവൻ, ഹൈക്കോടതി എന്നിവിടങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ എല്ലാ മാസവും മാറ്റി നിയോ​ഗിക്കണം, യാതൊരു കാരണവശാലും സേനാം​ഗങ്ങളെ വിഐപി സെക്യൂരിറ്റി ​ഗാർഡ് ഉൾപ്പടെയുള്ള ഒരു ​ഗാർഡ് ഡ്യൂട്ടിയിലും ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി ഡ്യൂട്ടിക്ക് നിയോ​ഗിക്കാൻ പാടില്ല എന്നിവയാണ് സെർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ. വിഐപി ഡ്യൂട്ടിയുള്ള ആർആർആർഎഫ് സംഘം ദിനംപ്രതിയുള്ള ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Comments
error: Content is protected !!