KOYILANDILOCAL NEWS
ആൾ ഇന്ത്യാ എൽ ഐ സി ഏജൻസ് ഫെഡറേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ആൾ ഇന്ത്യാ എൽ ഐ സി ഏജൻസ് ഫെഡറേഷൻ വാർഷിക സമ്മേളനം പ്രസിഡന്റ് സി പി അജിതയുടെ അദ്ധ്യക്ഷതയിൽ വയലാർ അവാർഡ് ജേതാവ് യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ ഡിവിഷൻ ട്രഷറർ കെ വി ഷാജി മുഖ്യപ്രഭാഷണം നടത്തി. മത്സര പരീക്ഷകളിലും, എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ഫെഡറേഷൻ അംഗങ്ങളുടെ കുട്ടികളെയും ,എൽ ഐ സി യിൽ ഈ വർഷം എം ഡി ആർ ടി ആയ മുരളിധരൻ മൂത്താട്ടിൽ, ടി രാജശ്രി, പി കെ ബിന്ദു എന്നിവരെയും കഴിഞ്ഞ വർഷം ബിസ്സിനസ്സ് രംഗത്ത് മികച്ച പ്രവർത്തനം കാഴചവെച്ചവരായ , ടി പി ചന്ദ്രിക, കെ പി ശിവാനന്ദൻ എന്നിവരെയും ആദരിച്ചു.
ജില്ലാ പ്രസിഡൻറ് കെ പി കരുണാകരൻ, ജില്ലാ ട്രഷറർ ജി രാജേഷ്ബാബു, എo കെ ത്യാഗരാജൻ, എൻ കെ രമേഷ് , ശശി ഒ, എ പി നാരായണൻ, സി എം പ്രമീള, ടി രാജശ്രീ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി പി പ്രേമ ( പ്രസിഡന്റ്) എം എസ് സുനിൽകുമാർ സെക്രട്ടറിയും) വി കെ ശശിധരൻ ( ട്രഷറർ ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Comments