സിമി നിരോധനം കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ നിരോധനം കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. നിരോധനം നീക്കിയാല്‍ രാജ്യത്ത് സംഘര്‍ഷാവസ്ഥ സംജാതമാകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
1977ല്‍ യുപിയിലെ അലിഗഢില്‍ വെസ്റ്റേണ്‍ ഇല്ലിനോയിസ് യൂനിവേഴ്സിറ്റി മാകോമ്പിലെ ജേണലിസം ആന്റ് പബ്ലിക് റിലേഷന്‍സ് പ്രഫസറായ മുഹമ്മദ് അഹമ്മദുല്ല സിദ്ദിഖി സ്ഥാപക പ്രസിഡന്റായി സ്ഥാപിതമായ സംഘടനയാണ് സിമി. 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് സിമി ആദ്യമായി നിരോധിക്കുന്നത്. 2008-ല്‍ സിമി നിരോധനം സ്പെഷ്യല്‍ ട്രിബ്യൂണല്‍ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ വീണ്ടും സിമിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. 2019-ല്‍ സര്‍ക്കാര്‍ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് നിരോധനം നീട്ടി.