രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന മൂന്ന് പേർക്ക് കൂടി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംങ്, നരസിംഹ റാവു,  ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കാണ് ഭാരതരത്ന പുരസ്‌കാരം.

അസാധാരണമായാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത് ന ഇത്തവണ  പ്രഖ്യാപിച്ചത്.കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും  ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്.  ഇതോടെ ഈ വർഷം  അഞ്ചു പേർക്ക് ഭാരതരത്ന പുരസ്കാരം നൽകും.

Comments
error: Content is protected !!