കോഴിക്കോട് ജില്ലയിലെ ഒൻപത് സ്ഥലങ്ങളിൽ പുതുതായി അക്ഷയകേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ ഒൻപത് സ്ഥലങ്ങളിൽ പുതുതായി അക്ഷയകേന്ദ്രം തുടങ്ങുന്നതിന് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെച്യാട് (മുക്കം മുനിസിപ്പാലിറ്റി), ചേലിയ സാക്ഷരത കേന്ദ്രത്തിനു സമീപം  (ചെങ്ങോട്ടുകാവ് പഞ്ചായത്ത്),  കൊടശ്ശേരി (അത്തോളി പഞ്ചായത്ത്),  അരയിടത്തുപാലം (കോഴിക്കോട് കോർപ്പറേഷൻ),  മുതലക്കുളം (കോഴിക്കോട് കോർപ്പറേഷൻ),  തണ്ണീർപ്പന്തൽ (ആയഞ്ചേരി പഞ്ചായത്ത്), കൂമുള്ളി (അത്തോളി പഞ്ചായത്ത്),  കോട്ടമ്മൽ (കൊടിയത്തൂർ പഞ്ചായത്ത്), കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്) എന്നിവിടങ്ങളിലാണ് പുതുതായി
അക്ഷയ സെൻററുകൾ തുടങ്ങാൻ അവസരം.

ഇതിൽ തെച്യാട്,  കൊടശ്ശേരി, കൂമുള്ളി, കല്ലോട് എന്നീ സ്ഥലങ്ങളിലേക്ക് പട്ടികവർഗ്ഗ വിഭാഗക്കാരുംചേലിയ സാക്ഷരതാ കേന്ദ്രം,  അരയിടത്തുപാലം,  മുതലക്കുളം,  തണ്ണീർപ്പന്തൽ,  കോട്ടമ്മൽ എന്നിവിടങ്ങളിലേക്ക് പട്ടികജാതി വിഭാഗക്കാരും മാത്രം അപേക്ഷിച്ചാൽ മതി.  മൂന്ന് ഘട്ടങ്ങളിലൂടെയാണ് അപേക്ഷകരെ തെരഞ്ഞെടുക്കുക.  പ്രീഡിഗ്രി/പ്ലസ് ടു/ തത്തുല്യമാണ് അടിസ്ഥാനയോഗ്യത.  കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18നും 50 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ,  സ്ത്രീകൾ, എന്നിവർക്ക് അധിക മാർക്കിന് അർഹതയുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം തെളിയിക്കാൻ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കണം.

താല്പര്യമുള്ളവർ ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളുടെ ബ്രാഞ്ചിൽ നിന്ന് എടുത്ത 750 രൂപയുടെ ഡിഡി സഹിതം  http://akshayaexam.kerala.gov.in/aes/registration എന്ന
വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.

ഒരാൾക്ക് പരമാവധി മൂന്നു സ്ഥലങ്ങളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കുമ്പോൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,  വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, തിരിച്ചറിയൽരേഖ,
അപേക്ഷിക്കുന്ന സ്ഥലത്ത് കെട്ടിടം ഉണ്ടെങ്കിൽ അവയുടെ ഉടമസ്ഥാവകാശം/ വാടകകരാർ എന്നിവ തെളിയിക്കുന്ന രേഖ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ അസ്സൽ രേഖകളുടെ പകർപ്പ്, ഡിഡി എന്നിവ ജനുവരി 10 ന് മുമ്പ് ലഭിക്കത്തക്കവിധം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്ക്വയർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ എത്തിക്കണം.

കൂടുതൽ വിവരങ്ങൾ www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും 0495-230475 നമ്പറിലും ലഭ്യമാണ്

Comments
error: Content is protected !!