ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേള സംഘടിപ്പിച്ചു
കൊയിലാണ്ടി: ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും ബ്ലോക്ക് ആരോഗ്യ കേന്ദ്രം തിരുവങ്ങൂർ കൊല്ലം സെക്ഷൻ്റെയും വാർഡ് പത്ത് സ്വാന്തനം ക്ലസ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു.
കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ കെ അജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. എഡി എസ് മുൻ ചെയർപേഴ്സൺ മിനി ആർ കെ അധ്യക്ഷം വഹിച്ചു .ഹെൽത്ത് ഇൻസ്പക്ടർ രാജേഷ് സി ക്ലാസ് അവതരിപ്പിച്ചു. മേളയിൽ പ്രമേഹം രക്തസമ്മർദ്ധം, ഹീമോഗ്ലോബിൻ, ക്യാൻസർ സ്ക്രീനിങ്ങ്, ടി ബി സ്ക്രീനിങ്ങ്, ബി എം എ കണ്ണ് പരിശോധന ഉൾപ്പെടെ കൗൺസിലിങ്ങും ബോധവൽക്കരണ ക്ലാസും നൽകി. സൈമൺസ് കണ്ണാശുപത്രി പേരാമ്പ്ര ഡോ: അരുഷ, ജെ എച്ച് ഐ രാജീവൻ, വി ജെ പി എച്ച് എൻ സന്ധ്യ, എൻ ഷമീന എസ്സ് സ്റ്റാഫ് നഴ്സ്സ് വിനീത ബിന്ദു കെ എന്നിവർ സംസാരിച്ചു. സജിത പ്രദീപ് സ്വാഗതവും അശ്വതി ടി നന്ദിയും പ്രകാശിപ്പിച്ചു.