കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്രോത്സവം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണഠാപുരം മുരളീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറി. മൂന്നിന് ബുധനാഴ്ച സമാപിക്കും. കൊടിയേറ്റ ദിവസം ഉച്ചയ്ക്ക് സമൂഹസദ്യയും, കലാമണ്ഡലം ശിവദാസൻമാരാരും സംഘവും അവതരിപ്പിച്ചതായമ്പകയും പ്രാദേശിക കലാകാരൻമാരുടെ വിവിധ പരിപാടികളും അരങ്ങേറി.

ഇന്ന് (ചെവ്വാഴ്ച) വൈകുന്നേരം നാലു മണിക്ക്  ഇളനീർ കുലവരവ്, ആറരക്ക് പഞ്ചാരിമേളം, നട്ടത്തിറ, കലശം തുള്ളൽ,പത്ത് മണിക്ക് ഗാനമേള. പുലർച്ചെ ഒരു മണിക്ക് വെള്ളാട്ട്, തിറ.

ബുധനാഴ്ത വൈകീട്ട്  മൂന്ന് മണിക്ക് തീ കുട്ടിച്ചാത്തൻ വെള്ളാട്ട്.  മൂന്നരക്ക് ഗുളികൻ വെള്ളാട്ട്,  നാലു മണിക്ക് ഇളനീർ കുലവരവ്.  ആറരക്ക് താലപ്പൊലി, ഏഴരക്ക് പാണ്ടിമേളം, രാത്രി ഏഴരക്ക്  ഭഗവതിയുടെ നടത്തിറ, ഗുളികൻ തിറ. പുലർച്ചെ രണ്ടു മണിക്ക് കുട്ടിച്ചാത്തൻ തിറ, ഭഗവതി തിറ.

Comments
error: Content is protected !!