കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായുള്ള ഇരിപ്പിടം സമർപ്പിച്ചു

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക്  നിർമ്മിച്ച ഇരിപ്പിടം സമർപ്പണം നടത്തി. എം കെ ശങ്കരൻ കൈലാസ് കുറുവങ്ങാട് ഭാര്യ ലീലശങ്കരന്റെ നാമധേയത്തിലാണ് ഇരിപ്പിടം സമർപ്പിച്ചത്.

ചടങ്ങിൽ ഇരുവരേയും മാതൃസമിതി പ്രസിഡണ്ട് എം ഇ വിജയലക്ഷ്മിയേയും പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എ പി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി എൻ ചോയിക്കുട്ടി, ഒ മാധവൻ, വി കെ ഗോപാലൻ, കെ ജനാർദ്ദനൻ, ടി പി ബാലൻ, ടി കെ കൃഷ്ണൻ, ടി പി ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Comments
error: Content is protected !!