വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയിറങ്ങി

വയനാട് : വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നിക്കുഞ്ഞുങ്ങളെയും കടുവ കൊന്നിരുന്നു. മൂടക്കൊല്ലിയിലെ പന്നിഫാമിൽ ഇന്നലെ രാത്രിയാണ് വീണ്ടും കടുവയെത്തിയത്. ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആറ് പന്നികളെയാണ് കാണാതായത്. ഒരെണ്ണത്തിനെ കൂട്ടിൽ ചത്ത നിലയിലും ബാക്കിയുള്ളവയുടെ ജഡാവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിലും കണ്ടെത്തി.

കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നികളെ കടുവ കൊന്നിരുന്നു. തുടർന്ന് ഫാമിനടുത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. കഴിഞ്ഞമാസം കടുവ പ്രജീഷ് എന്ന യുവകർഷകന്റെ ജീവനെടുത്ത പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് പന്നി ഫാം.

അതേസമയം വാകേരിയിൽ ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ തിരിച്ചറിഞ്ഞതോടെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കി വനം വകുപ്പ്. മൂടക്കൊല്ലിയില്‍ പന്നി ഫാം ആക്രമിച്ചത് വനംവകുപ്പിന്‍റെ ഡയറക്ടറിയിൽ ഉള്ള WWL 39 എന്ന കടുവയാണ് എന്നാണ് വ്യക്തമായത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു.

Comments
error: Content is protected !!