CALICUTDISTRICT NEWS
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് എത്താൻ ഇനിയും വൈകും
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് എത്താൻ ഇനിയും വൈകും. ‘റെസ’ നിർമ്മാണത്തിന് ശേഷം മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോക്സഭയിലാണ് വ്യോമയാന വകുപ്പ് തീരുമാനമറിയിച്ചത്.
കരിപ്പൂർ വിമാനപകടത്തിന് പിന്നാലെ എ എ ഐ ബിയുടെ റിപ്പോർട്ട് പ്രകാരം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ‘റെസ’പൂർത്തിയായാൽ മാത്രമേ വലിയ വിമാനങ്ങൾ സുരക്ഷിതമാകൂ എന്നും വിമാനങ്ങൾക്ക് സർവ്വീസിനുള്ള അനുമതി നൽക്കാനാവുകയുള്ളൂ എന്നുമാണ് സമിതിയുടെ റിപ്പോർട്ട്.
റൺവേയുടെ രണ്ടറ്റത്തുമായി 240 മീറ്റർ വരുന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമ്മിക്കാൻ 322 കോടി രൂപക്ക് ഹരിയാന ആസ്ഥാനമായുള്ള ഗവാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാറേറ്റെടുത്തിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകാൻ 19 മാസം കാലതാമസമെടുക്കും. ഇതിന് ശേഷം മാത്രമേ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവീസ് അനുമതി ലഭിക്കുകയുള്ളൂ.
Comments