Uncategorized

തലവേദനയ്ക്ക് കുത്തിവെപ്പെടുത്ത ഏഴു വയസുകാരന്‍റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്‌ടർക്കും നഴ്സിനുമെതിരേ കേസ്

തൃശൂർ: തൃശൂർ ചാവക്കാട് ആശുപത്രിയിൽ തലവേദനയ്ക്ക് കുത്തിവെപ്പെടുത്ത ഏഴു വയസുകാരന്‍റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്‌ടർക്കും നഴ്സിനുമെതിരേ കേസ്. ഡോക്ടറെ ഒന്നാം പ്രതിയാക്കിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്‍റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലാണ് കുത്തിവെപ്പെടുത്തത് മൂലം തളർന്നു പോയത്.

ഈ മാസം ഒന്നിനാണ് പാലയൂർ സെന്‍റ് തോമസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലിക്ക് തലവേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിക്കുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി. കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് അവിടെ വച്ച്​ പോയെന്നും ഉമ്മ പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു. പിന്നീട് അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകുകയായിരുന്നു. പിന്നാലെ ഇടതു കാലിന് തരിപ്പും ശക്തമായ വേദനയും അനുഭവപ്പെടുകയും കുട്ടി നടക്കാൻ ശ്രമിച്ചെങ്കിലും വീഴുകയുമായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button