ENVIRONMENT
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കത്തിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്
കണ്ണൂർ: പ്രതിഷേധത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കത്തിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു എസ്എഫ്‌ഐ പയ്യാമ്പലം ബീച്ചിൽ 30 അടി ഉയരത്തിലുള്ള ഗവർണറുടെ രൂപത്തിലുള്ള പാപ്പാഞ്ഞി കത്തിച്ചത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ കണ്ണൂർ ടൗൺ പോലീസാണ് കേസ് എടുത്തത്. അന്യായമായി സംഘം ചേരൽ, കലാപ ശ്രമം തുടങ്ങി നാല് വകുപ്പുകൾ എസ്എഫ്‌ഐക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ പി എസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർ.
Comments