മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി

കൊച്ചി:  മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി. ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ പ്രതിമയുടെ മുഖത്തു കൂളിംഗ് ഗ്ലാസ്‌ വെച്ച്  ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കെ എസ്‍ യു രംഗത്തെത്തുകയായിരുന്നു. എസ്എഫ്ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെ എസ്‍ യു പൊലീസിൽ പരാതി നൽകി.

യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ട്. ഈ ദൃശ്യങ്ങൾ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാർത്ഥി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് വിവാദമായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഗാന്ധി പ്രതിമയെ അപമാനിച്ചുവെന്ന് കെ എസ് യു രംഗത്തെത്തി. നേതാവിനെതിരെ പൊലീസിൽ പരാതിയും നൽകി.
Comments
error: Content is protected !!