KERALA
ലോക്‌സഭാ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഇത് വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്തയച്ചു.
രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ഥികളും കുട്ടികളുടെ കൈകളില്‍ പിടിക്കുക, വാഹനത്തില്‍ കൊണ്ടു പോകുക, റാലികള്‍ നടത്തുക തുടങ്ങിയ ഉള്‍പ്പെടെ ഒരു തരത്തിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
നിര്‍ദേശം ഉണ്ടെങ്കിലും ഏതെങ്കിലും പ്രചാരണപരിപാടികളില്‍ രക്ഷിതാക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ അതൊരു ലംഘനമായി കണക്കാക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
Comments