![](https://calicutpost.com/wp-content/uploads/2023/12/Screenshot-2023-12-10-at-11-45-50-എൽസ്റ്റൺ-എസ്റ്റേറ്റ്-തൊഴിലാളികൾ-കുടിൽകെട്ടി-സമരംതുടങ്ങി.png)
കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന കുടില്‍ കെട്ടി സമരം മൂന്ന് ദിവസം പിന്നിട്ടു. മനേജ്മെന്റോ സര്‍ക്കാരോ ഇടപ്പെടാത്തതില് പ്രതിഷേധം ശക്തം. എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ കുടില്‍ കെട്ടി തുടങ്ങി. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കുക, 20 വര്‍ഷത്തെ ബോണസ് നല്‍കുക, സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ നൂറിലധികം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക നല്‍കുക, തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്ത പി എഫ് വിഹിതം പ്രോവിഡന്റ് ഫണ്ട് ബോര്‍ഡില്‍ അടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് മാസങ്ങളായി പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ഉടമകളും തൊഴിലാളികളും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ജനാധിപത്യ രീതിയില്‍ സമരം ചെയ്തിട്ടും പ്രശ്നത്തില്‍ ആരും ഇടപെടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതില്‍ തീരുമാനമാകുന്നതുവരെ തുടര്‍ സമരങ്ങള്‍ക്ക് സമര സമിതി നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കുടില്‍ കെട്ടി സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ യൂണിയന് നേതാക്കള്‍ സംസാരിച്ചു.